Latest NewsKeralaNews

ജിഎസ്ടിയുടെ പേരില്‍ നടക്കുന്ന അനധികൃത നികുതി പിരിവിനെതിരെ നടപടി

തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ നടക്കുന്ന അനധികൃത നികുതി പിരിവിനെതിരെ നടപടി. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് സംസ്ഥാനത്തെ ചില ഹോട്ടലുകളും റെസ്റ്റോറന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ നടപടി തുടങ്ങി. വ്യാപകമായി അനധികൃത നികുതി പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളില്‍ പരിശോധന നടത്തും. 20 ലക്ഷത്തിലധികം വാര്‍ഷിക വിറ്റുവരവുള്ള എല്ലാ ഹോട്ടലും റെസ്റ്റോറന്റുകളും ചരക്കുസേവന നികുതി നിയമപ്രകാരം രജിസ്ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥരാണ്. നികുതി പിരിവിന് ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരികള്‍ക്കു മാത്രമേ അവകാശമുള്ളൂ. നിലവില്‍ നോണ്‍-എസി വിഭാഗത്തിന് 12 ശതമാനവും എസി വിഭാഗം ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും 18 ശതമാനവുമാണ് നികുതി.

ഇതില്‍ തന്നെ ജിഎസ്ടി പിരിക്കാന്‍ കോമ്പോസിഷന്‍ നികുതി നിര്‍ണയം തെരഞ്ഞെടുത്ത ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും അവകാശം ഇല്ല. എന്നാല്‍, ഇത് മറച്ചുവച്ച്‌ ചില ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ അനധികൃത നികുതി പിരിവ് നടത്തുന്നതായി വ്യാപക പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button