കൊച്ചി: യൂബര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതികള്‍ നിരത്തിയ വാദം ഇതോടെ പൊളിഞ്ഞു. തങ്ങള്‍ ഡ്രൈവറെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് യുവതികള്‍ പറഞ്ഞത്. യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ ഡ്രൈവറുടെ മുഖത്തും ശരീരത്തിലും ഇടിക്കുകയും തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സിസി ടിവി പരിശോധിച്ചപ്പോഴാണ് സത്യം മനസ്സിലായത്. മൂന്നു പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി ഡ്രൈവര്‍ ഷഫീക്ക് വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവത്തില്‍ പ്രതികളായ സ്ത്രീകളെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ഉയരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷെഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും സ്ത്രീകളെ മരട് പോലീസ് ജാമ്യത്തില്‍ വിട്ടതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
യൂബര്‍ ടാക്‌സിഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ സാക്ഷിയായ തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ് മൊഴി നല്‍കിയിട്ടും സ്ത്രീകളെ ജാമ്യത്തില്‍ വിട്ടയച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
Post Your Comments