ഇന്നത്തെ സമൂഹത്തിൽ സോഷ്യൽ മീഡിയ വഴിയും പലതരത്തിലുള്ള മെസഞ്ചറുകൾ വഴിയും നിരവധി ചതിക്കുഴികളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതിൽ പ്രധാനമാണ് വാട്സാപ്പ്. ഇനി വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധ കൊടുത്താൽ ഇത്തരം ചതിക്കുഴിയിൽ അറിയാതെ പെട്ടുപോയോ എന്ന് മനസിലാക്കാൻ സാധിക്കും.
വാട്ട്സാപ്പ് ഓപ്പണ്‍ ചെയ്യുന്ന വേളയില്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്സ് കാണാം.ഇതില്‍ ടച്ച് ചെയ്യുമ്ബോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്ട്സാപ്പ് വെബ്. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക.
ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് അപ്പോള്‍ വരുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് വെബ് ഡിസേബിള്‍ഡ് ആണെന്നും ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും. അതേസമയം , ലാസ്റ്റ് ആക്റ്റീവ് ടുഡേ @ 10 പി .എം എന്നോ മറ്റോ ആണ് കാണിക്കുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് മറ്റാരോ മോണിറ്റര്‍ ചെയ്യുന്നുണ്ട്. അവസാനം അയാള്‍ നിങ്ങളെ നിരീക്ഷിച്ച സമയം അനുസരിച്ചാണ് ‘ലാസ്റ്റ് സീന്‍’ മാറിമാറി വരുന്നത്
ലാസ്റ്റ് ആക്റ്റീവ് ടുഡേ’ എന്ന് കാണുന്നുണ്ടെങ്കില്‍ ആരുമായെങ്കിലും കണക്റ്റഡാണോ എന്ന് അറിയാന്‍ സാധിക്കും.ഇത്തരത്തിലാണ് കാണിക്കുന്നതെങ്കില്‍ ഏതോ കംപ്യൂട്ടറില്‍ നിങ്ങളുടെ വാട്ട്സാപ്പ് സിങ്കായിട്ടുണ്ടെന്നാണ് അര്‍ഥം. ആ കംപ്യൂട്ടര്‍ ആരാണോ ഉപയോഗിക്കുന്നത്, അവരുടെ നിരീക്ഷണത്തിലാണ് നിങ്ങളെന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെ കണ്ടാല്‍ വാട്സ്‌ആപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യേണ്ടതും ആവശ്യമാണ്.
നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ആയിരുന്ന സമയത്ത് വാട്ട്സാപ്പ് വെബ് എടുത്ത് ക്യുആര്‍ കോഡ് മറ്റാരോ സ്കാന്‍ ചെയ്യുകയും കംപ്യൂട്ടറില്‍ വാട്ട്സാപ്പ് വെബ് ആക്റ്റിവേറ്റ് ആക്കിയതുമായിരിക്കും. അല്ലെങ്കിൽ ഇപ്പോൾ
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വാട്ട്സ് സ്കാന്‍ എന്ന അപകടകാരിയായ ഒരു ആപ്ലിക്കേഷനുണ്ട്. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആര്‍ക്കും ചോര്‍ത്താന്‍ കംപ്യൂട്ടര്‍ പോലും ആവശ്യമില്ല. ഫോണ്‍ മാത്രം മതിയെന്നതാണ് വസ്തുത. പ്രധാനമായും പൊതുസ്ഥലങ്ങളിൽ ഫോൺ അലക്ഷ്യമായി വെയ്ക്കാതിരിക്കുക, കൂടാതെ നിങ്ങളുടെ ലോക്ക് പാസ്സ്‌വേർഡ് അപരിചിതരുമായി പങ്ക് വെക്കാതിരിക്കുക .
Post Your Comments