Latest NewsKeralaNews

മന്ത്രി സ്ഥാനം രാജിവെക്കുന്നതില്‍ നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി

തിരുവനന്തപുരം: കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ സ്വയം രാജിവെച്ചൊഴിയിലെന്നും ആലപ്പുഴ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി തോമസ് ചാണ്ടി. കയ്യേറ്റം തെളിഞ്ഞാല്‍ രാജിവെക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജിവെക്കില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

ഭൂവിഷയങ്ങളില്‍ ആലപ്പുഴ മുനിസിപ്പാലിറ്റി ഇടപെടേണ്ട കാര്യമില്ല. ഒരു തുണ്ടു ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും ഇത് സംബന്ധിച്ച ഏത് അന്വേഷണത്തേയും ഭയപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button