Latest NewsLife Style

ജനിച്ച ദിവസം നോക്കി നിങ്ങളുടെ സ്വഭാവം കണ്ടെത്താം

നമ്മളുടെ സ്വഭാവം മനസിലാക്കാനായി നിരവധി വഴികൾ ഉണ്ട് . അത് പോലെ ജനിച്ച ദിവസം നോക്കിയും സ്വഭാവം പറയാനാകും.

*ഞായറാഴ്ച ജനിച്ചവര്‍ പെട്ടെന്ന് അസ്വസ്ഥരാകുന്ന സ്വഭാവമുള്ളവരാണ്. ജോലികള്‍ ചിലപ്പോള്‍ പൂര്‍ത്തിയാകാതെ വിടുന്നവര്‍. വളരെ സെന്‍സിറ്റീവായ ഇവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്നതില്‍ ഏറെ ബോധവാന്മാരുമായിരിയ്ക്കും. പൊസറ്റീവ് ചിന്താഗതിയുള്ള ഇവര്‍ മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരും ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്നവരുമായിരിക്കും

*തിങ്കളാഴ്ച ജനിച്ചവര്‍ കുടുംബവുമായി ഏറെ അടുപ്പമുള്ള, സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. വിജയിക്കാന്‍ വേണ്ടി മത്സരിയ്ക്കുന്നവരും വിജയം ലഭിയ്ക്കുന്നവരും, ഏവര്‍ക്കും തുല്യത വേണമെന്നു വാദിയ്ക്കുന്നവരുമാണ്.

*ചൊവ്വാഴ്ച ജനിച്ചവര്‍ സെന്‍സിറ്റീവായിരിയ്ക്കും. എന്നാല്‍ ധാരാളം ഊര്‍ജം കൈമുതലായുള്ളവരാണിവർ . കരിയറില്‍ വിജയിക്കുന്ന ഇവര്‍ സത്യം മാത്രം പറയാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ചിലപ്പോള്‍ സത്യം പറയുന്നതിലൂടെ മററുള്ളവരെ വേദനിപ്പിയ്ക്കുന്നവരും ആയിരിക്കും ശരിയും തെറ്റും തിരിച്ചറിയാനും മനസിലാക്കാനും ഇവർക്ക് കഴിയും .

*ബുധനാഴ്ച്ച ജനിച്ചവർ ജോലിയെ ഇഷ്ടപ്പെട്ടാല്‍ ഇത് പെട്ടെന്നു പഠിച്ചെടുക്കുന്ന, മിടുക്കു കാണിയ്ക്കുന്ന പ്രകൃതക്കാരാണ് . ഏതു ഗ്രൂപ്പിനൊപ്പവും ജോലി ചെയ്യാന്‍ കഴിയുന്നവരാണ് ബുധനാഴ്ചക്കാര്‍ എന്നാല്‍ ചിലപ്പോള്‍ വേണ്ട രീതിയി്ല്‍ ആസൂത്രണമില്ലാത്തവരും.

*വ്യാഴാഴ്ച ജനിച്ചവര്‍ ആകര്‍ഷണം കൂടുതലുള്ളവരാരിയിക്കും. നേതൃഗുണമുള്ളവരും ലക്ഷ്യം കാണുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കും . സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഇവര്‍ ശുഭാപ്തി വിശ്വാസക്കാരുമായിരിയ്ക്കും. ബഹുമാനം അര്‍ഹിയ്ക്കുന്നവര്‍ക്ക് അതു നല്‍കുന്നവരുമായിരിക്കും.

*വെള്ളിയാഴ്ച ജനിച്ചവര്‍ ഏറെ ബുദ്ധിയുള്ളവരായിരിയ്ക്കും. ആത്മീയ കാര്യങ്ങളോട് താല്‍പര്യമുള്ളവര്‍. എന്നാല്‍ തിരിച്ചടികളില്‍ പതറി നില്‍ക്കുന്ന പ്രകൃതക്കാരും കഴിഞ്ഞു പോയ പരാജയങ്ങളെക്കുറിച്ചു വിഷമിയ്ക്കുന്നവരുമാണ്.

*ശനിയാഴ്ച ജനിച്ചവര്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിയ്ക്കും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ അല്‍പം പ്രൗഢിയും ഗമയുമെല്ലാം കാണിയ്ക്കുന്ന തരമായിരിയ്ക്കും. നിങ്ങളുടെ രൂപത്തെപ്പറ്റി അല്‍പം അഹങ്കാരമുള്ള ഇവര്‍ അണിഞ്ഞൊരുങ്ങുന്നതിനും കൂടുതല്‍ സമയമെടുക്കും. വിശ്വസിയ്ക്കാവുന്ന, ഉത്തരവാദിത്വമുള്ള ഒരാള്‍ കൂടിയായിരിയ്ക്കും ഇവർ .

shortlink

Related Articles

Post Your Comments

Related Articles


Back to top button