ബെംഗളുരു: ബെംഗളുരു സോളാര്‍ കേസില്‍ തന്നെ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയുടെ വിധി ഇന്ന് കോടതി പറയും. ബെംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമാ ഗൗഡയാണ് ഇതിന്റെ വിധി പുറത്തുവിടുക.
വ്യവസായിയായ എം.കെ കുരുവിള നല്‍കിയ കേസിലെ അഞ്ചാമത്തെ പ്രതിയാണ് ഉമ്മന്‍ചാണ്ടി. 4000 കോടി വരുന്ന സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ സ്കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കുരുവിളയുടെ ഹര്‍ജി കോടതി ജൂണ്‍ ഒന്നിന് വീണ്ടും ഫയല്‍ ചെയ്യുകയും സ്വീകരിക്കുകയുമായിരുന്നു.
2016 ഒക്ടോബര്‍ 24നു ഇതേ കോടതി തന്നെ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നല്‍കണമെന്ന് വിധിച്ചിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയ വിധി റദ്ദാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ പറയുന്നത്.
മറ്റു പ്രതികള്‍ സ്കോസ എജ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സ്, മാനേജിങ് ഡയറക്ടര്‍ ബിനു നായര്‍, ഡയറക്ടര്‍മാരായ ആന്‍ഡ്രൂസ്, ദിലിജിത്, സ്കോസ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ്.
Post Your Comments