ന്യൂഡല്‍ഹി: വെള്ളിയാഴ്ചയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പരാതിയുമായി ധനേഷ് ലെഷ്ധാന്‍ എന്നയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ കോടതി അധികാരികളോട് ആവശ്യപ്പെടണമെന്നായിരുന്നു ധനേഷിന്റെ ആവശ്യം. എന്നാല്‍ ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രീംകോടതിയെ നിസഹായരാക്കി.
ഞങ്ങള്‍ ദൈവങ്ങളല്ലെന്നും ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യം തങ്ങളോട് ആവശ്യപ്പെടരുതെന്നും കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു. ഏതെങ്കിലും കോടതികള്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയത് കൊണ്ട് രാജ്യത്ത് നിന്ന് കൊതുകുകളെ തുരത്താനാവുമെന്ന് കരുതുന്നില്ലെന്നും എല്ലാ വീടുകളിലും പോയി കോടതിക്ക് കൊതുകുകളെ കണ്ടെത്താനാവില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Post Your Comments