പ്രകോപനപരമായ പോസ്റ്റ് ഇട്ടതിന് മിസ്സ് തുര്‍ക്കിയെ പുറത്താക്കി. റണ്ണറപ്പായ അസ്ലി സുമെന്‍ എന്ന മോഡലിനെയാണ് പുറത്താക്കിയത്. അസ്ലി ഇപ്പോള്‍ ചൈനയില്‍ തുര്‍ക്കിയെ പ്രതിനിധീകരിക്കുന്നു. 250 പേരുടെ മരണത്തിന് ഇടയാക്കിയ സൈനിക ആക്രമണത്തിനെതിരെയാണ് മിസ്സ് തുര്‍ക്കി പോസ്റ്റിട്ടത്. സംഭവം മാനവികതയെ അപമാനിക്കുന്ന തരത്തിലായിരുന്നു.
മിസ്സ് വേള്‍ഡ് ടൂര്‍ണമെന്റ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് പുറത്താക്കല്‍. കഴിഞ്ഞ ജൂലായില്‍ നടത്തിയ ട്വീറ്റ് ആണ് സംഘാടകരെ ചൊടിപ്പിച്ചത്. പത്രം വായിച്ചുകൊണ്ടാണ് മിസ്സ് തുര്‍ക്കി ഇതുപറയുന്നത്..’2016 ജൂലൈ 15 ഇന്ന് രക്തസാക്ഷികളുടെ ദിവസമാണ്, ഇന്ന് എനിക്ക് ആര്‍ത്തവമുണ്ടായി, എന്റെ രക്തം പട്ടാളക്കാരുടെ രക്തമായി ഞാന്‍ രേഖപ്പെടുത്തുന്നു’. ഇതായിരുന്നു മിസ്സ് തുര്‍ക്കിയുടെ വിവാദ ട്വീറ്റ്.
Post Your Comments