മുതിർന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ചണ്ഡീഗഡ്: രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകരിലൊരാളായ കെ.ജെ സിങ്ങിനെയും 92 വയസായ മാതാവ് ഗുര്‍ചരണ്‍ സിങ്ങിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടത്തിയത്.

ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. മരണത്തിനു പിന്നിലാരാണെന്ന് കണ്ടെത്തനായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Leave a Comment