റെക്കോർഡ് വിൽപ്പനയുമായി ഹീറോ. 7.50 കോടി ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയാണ് കമ്പനി ഇതുവരെ സ്വന്തമാക്കിയത്. 2020- ഓടെ മൊത്തം വില്‍പ്പന 10 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി, ഓണം അടക്കമുള്ള ഉത്സവകാലത്ത് മികച്ച വില്‍പ്പന നേടാന്‍ കഴിഞ്ഞെന്നും കമ്പനി അറിയിച്ചു. മറ്റു പ്രദേശങ്ങളിലെ ഉത്സവ സീസണിലും രണ്ടക്ക വളര്‍ച്ച തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
മികച്ച വില്‍പ്പനയാണ് നടപ്പു സാമ്പത്തിക വര്‍ഷം ഹീറോ മോട്ടോ കോര്‍പ്പിന് ലഭിക്കുന്നത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 18.53 ലക്ഷം ഇരുചക്രവാഹനങ്ങളും ഓഗസ്റ്റിലാകട്ടെ, 6.78 ലക്ഷം യൂണിറ്റുകളുമാണ് കമ്പനി വിറ്റത്. മാസംതോറും 6.7 ലക്ഷം യൂണിറ്റിന്റെ ബുക്കിങ്ങുംകമ്പനിക്ക് ലഭിക്കുന്നുണ്ട്.
Post Your Comments