മെക്സിക്കൻ സിറ്റി: വീണ്ടും ശക്തമായ ഭൂചലനം.മെക്സിക്കോയിലെ വഹാക്ക തീരത്ത് റിക്ടർ സ്കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഏകദേശം 300 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നു.
Post Your Comments