ലണ്ടന്‍•ഭീകരവാദത്തിന് പിന്തുണ നല്‍കിയെന്നാരോപിച്ചാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്. സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരേ തുടങ്ങിയ ഉപരോധം മറ്റൊരു ദിശയില്‍ ഖത്തറിനെ ഇല്ലാതാക്കുന്നതിലേക്ക് വരെ നീങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തില്‍ ഏറ്റവും പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമായ ഖത്തറിനെ കത്തിച്ചു ചാമ്പലാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യന്‍ യുദ്ധവിമാനങ്ങള്‍ ഇന്ധനം നിറച്ച് തയ്യാറെടുത്ത് നിന്നുവത്രേ. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ സമയോചിതമായ ഇടപെടലാണ് യുദ്ധം ഒഴിവാക്കിയത്. അവസാന നിമിഷം വന്ന ട്രംപിന്റെ ഫോണ്‍ കോള്‍ സൗദി സഖ്യത്തെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് ലണ്ടന്‍ ആസ്ഥാനമായ എക്സ്പ്രസ് ഡോട്ട് കോ ഡോട്ട് യു.കെ എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറിനെ സൗദി സഖ്യരാജ്യങ്ങള്‍ കത്തിച്ചുചാമ്പലാക്കുമെന്ന് ഭയപ്പെട്ടിരുന്നതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ തരത്തിലും ഖത്തറിനെ ആക്രമിക്കാന്‍ സൗദി അറേബ്യ ഒരുങ്ങിയിരുന്നു. ഒടുവില്‍ അമേരിക്കയില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടായി. ആക്രമണം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ട്രംപിന്റെ ഇടപെടലിലൂടെ മൂന്നാം ലോക മഹായുദ്ധത്തിന് വഴിവച്ചേക്കാവുന്ന ഒരു യുദ്ധമാണ് വഴിമാറിപ്പോയത്.
62 അമേരിക്കന്‍ നിര്‍മ്മിത എഫ്-15 വിമാനങ്ങളും 48 ബ്രിട്ടീഷ്/യൂറോപ്യന്‍ നിര്‍മ്മിത ടൈഫൂണ്‍ യുദ്ധവിമാനങ്ങളും അടക്കം 200 ലേറെ യുദ്ധവിമാനങ്ങള്‍ സൗദിയ്ക്ക് മാത്രാമായുണ്ട്.
ഖത്തറിനെ തകര്‍ക്കാന്‍ സൗദി സഖ്യസേന പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം പെന്റഗണിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രംപ് ഗള്‍ഫ് നേതാക്കളെ നേരിട്ട് ഫോണില്‍ വിളിച്ച് ആക്രമണ പദ്ധതിയില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെടുകയായിരുന്നു. ആക്രമണം നടന്നിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചായിരുന്നു. മൂന്നാംലോക യുദ്ധത്തിന് തുടക്കമാകുമായിരുന്നു അത്.
ഖത്തറിനെതിരേ ഉപരോധം ചുമത്തിയിരിക്കുന്നത് നാല് രാജ്യങ്ങളാണ്. സൗദി,യുഎഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അറബ് രാജ്യമായ ഈജിപ്തും. ഇവരുടെ അറിവോടെയായിരുന്നു സൗദി വ്യോമസേനയുടെ നീക്കം. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സ്വന്തമായ നിലപാടുമായി മുന്നോട്ട് പോകുകയാണ് ഖത്തര്‍. ഇതാണ് സൗദി സഖ്യത്തെ ചൊടിപ്പിച്ചത്.
സൈനിക നടപടി തടയാന്‍ കഴിഞ്ഞതില്‍ കുവൈത്ത് അമീര്‍ ദൈവത്തിന് നന്ദി പറഞ്ഞുവെന്നും എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments