ബംഗളുരു : വ്യവസായി എം കെ കുരുവിള നല്‍കിയ സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ബംഗളുരു സിറ്റി സിവില്‍ കോടതിയാണ് വിധി പറയുന്നത് മാറ്റിവെച്ചത്. ദസറ അവധിക്ക് ശേഷം ഏഴിന് വിധി പറയും. വ്യവസായി എം.കെ.കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.
എം.കെ.കുരുവിള സമർപ്പിച്ചിരിക്കുന്ന സാമ്പത്തിക തിരിമറി കേസിൽ നേരിട്ടു കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്നെ ഒഴിവാക്കണമെന്നുമാണ് ഉമ്മൻചാണ്ടി പറയുന്നത്.
4000 കോടി രൂപയുടെ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി കൊച്ചിയിലെ സ്കോസ എജ്യുക്കേഷനൽ കൺസൾട്ടൻസി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണു കുരുവിളയുടെ ആരോപണം. കുരുവിളയുടെ ഹർജി കോടതി വീണ്ടും ഫയലിൽ സ്വീകരിച്ചതിനെ തുടർന്നാണു കേസ് തള്ളണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടത്.
Post Your Comments