പല്ലിന്റെ ആരോഗ്യത്തിനായി നാം പലപ്പോഴും ചെയ്യുന്ന ചില കാര്യങ്ങള്‍ പല്ലിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ്. ദന്തസംരക്ഷണത്തില്‍ നാം അറിഞ്ഞോ, അറിയാതെയോ വരുത്തുന്ന പിഴവുകളാണ് പലപ്പോഴും പല്ലിന്റെ ആരോഗ്യം കെടുത്തുന്നത്.
വായ്‌നാറ്റത്തിനുള്ള പ്രധാനകാരണം നാക്കിലും മോണകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ്. മാത്രമല്ല, പഞ്ചസാര പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇവ ശരീരത്തിലുള്ള അസിഡുമായി കലര്‍ന്ന് പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. അതുപോലെ തന്നെയാണ് പല്ലുതേച്ച് ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിക്കുന്നതും. ഭക്ഷണം അങ്ങനെ കഴിച്ചാല്‍ പല്ലുകള്‍ ആസിഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെടും. ഇത് പല്ലുകളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും.
പല്ലിന് ഇടയില്‍ കുടുങ്ങിയിരിക്കുന്ന വളരെ ചെറിയ അഹാരാവശിഷ്‌ഠം പോലും നീക്കം ചെയ്യാന്‍ ഫ്‌ളോസ് ഉപയോഗിക്കുന്നത് നല്ലതാണ്. ആഹാരം കഴിഞ്ഞുടന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതല്ല. അതിനാല്‍ ആഹാരം കഴിച്ച് 45 മിനിറ്റിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇനി എല്ലാം കഴിഞ്ഞു രാത്രിയില്‍ രാത്രി പല്ലു തേയ്ക്കാതെ കിടക്കുന്ന ശീലം ഉണ്ടെങ്കില്‍ അതിപ്പോള്‍ തന്നെ മാറ്റിക്കോളൂ. ഈ വൃത്തിക്കെട്ട പ്രവണത വായില്‍ ബാക്ടീരികള്‍ വളരാന്‍ ഇട വരുത്തും. പല്ലു കേടാകുക മാത്രമല്ല, വായനാറ്റത്തിനും ഇത് കാരണമാകും.
Post Your Comments