മുംബൈ: നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇപ്പോള്‍ ഉള്ള ശാഖലയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്നുണ്ടോ? ഇതിനായി ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ട. എല്ലാം ഓണ്‍ലൈന്‍വഴി ചെയ്യാം. ഇനി നിങ്ങളുടെ എസ്ബിഐ ബാങ്ക് അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാം.
ഒരാഴ്ചകൊണ്ട് സൗജന്യമായി നിങ്ങള്‍ ആഗ്രഹിക്കുന്ന ബ്രാഞ്ചിലേയ്ക്ക് അക്കൗണ്ട് മാറ്റാം. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള സേവിങ് അക്കൗണ്ടുകളാണ് ഇങ്ങനെ മാറ്റാന്‍ കഴിയുക. നെറ്റ് ബാങ്കിങ് സൗകര്യം ആവശ്യമാണ്. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ബ്രാഞ്ചിന്റെ കോഡ് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ അക്കൗണ്ടുള്ള ശാഖയിലേയ്ക്ക് ഫോണ്‍ വിളിച്ചാല്‍ കോഡ് ലഭിക്കും. അല്ലെങ്കില്‍ വെബ് സൈറ്റ് സന്ദര്‍ശിക്കാം.. നിങ്ങള്‍ ചെയ്യേണ്ടതിങ്ങനെ…
1 www.onlinesbi.com സന്ദര്‍ശിക്കുക
2. ‘പേഴ്സണല്‍ ബാങ്കിങ്’ ക്ലിക്ക് ചെയ്യുക.
3. യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
4. ഇ-സര്‍വീസസ്-എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
5. ട്രാന്‍സ്ഫര്‍ ഓഫ് സേവിങ്സ് അക്കൗണ്ടില്‍-ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അക്കൗണ്ട് നമ്ബര്‍, ബ്രാഞ്ചിന്റെ പേര് എന്നിവ കാണാം. ഒന്നിലധികം അക്കൗണ്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ഉണ്ടാകും.
6. ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അക്കൗണ്ട് സെലക്ട് ചെയ്യുക.
7. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ശാഖയുടെ കോഡ് നല്‍കുക.
8. കോഡ് നല്കിയാല് ശാഖയുടെ പേര് തെളിഞ്ഞുവരും. സബ്മിറ്റ് ചെയ്താല്‍ അടുത്ത പേജില്‍ നിലവിലുള്ള ബ്രാഞ്ചിന്റെ കോഡ്, മാറ്റാനുദ്ദേശിക്കുന്ന ബ്രാഞ്ചിന്റെ കോഡ് തുടങ്ങിയവ കാണാം.
9. കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറില്‍ ഒടിപി വരും.
10. അടുത്ത പേജില്‍ ഒടിപി നല്കി കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ശാഖാമാറ്റത്തിനുള്ള അപേക്ഷ നിങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു-എന്ന സന്ദേശം തുടര്‍ന്ന് തെളിഞ്ഞുവരും. ഒരാഴ്ചകൊണ്ട് ബ്രാഞ്ച് മാറ്റം പൂര്‍ത്തിയാകും.
Post Your Comments