ന്യൂയോര്‍ക്ക്: കാശ്മീര്‍ വിഷയം എെക്യരാഷ്ട്രസഭയില്‍ ചെെനയുടെ പിന്തുണ തേടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചെെന അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു.
ഇന്ത്യ എെക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനമാണ് നേരത്തെ ഉന്നയിച്ചത്. തീവ്രവാദികള്‍ക്ക് കാലാകാലങ്ങളായി തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതിലൂടെ പാകിസ്ഥാന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’ ആയി മാറിയിരിക്കുകയാണെന്ന് ഇന്ത്യ പറഞ്ഞു.
Post Your Comments