ന്യൂയോര്‍ക്ക്: യുഎന്‍ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രിക്സ് രാജ്യങ്ങളുടെ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ഭീകരവാദത്തെ ചില രാജ്യങ്ങള്‍ രാജ്യനയമായി ഉപയോഗിക്കുന്നു. ഇത്തരം രാജ്യങ്ങള്‍ ഭീകരര്‍ താവളമാക്കുന്നതെന്നും സുഷമ സ്വരാജ് ആഞ്ഞടിച്ചു. പാകിസ്ഥാന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രസംഗം.
ലോകത്തിന് ഭീഷണിയാകുന്ന ഭീകരര്‍ക്ക് ആവശ്യമായ പരിശീലനവും, സാമ്പത്തിക സഹായവും, ആയുധവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ട്. രാജ്യത്ത് നിന്നും ഭീകരവാദത്തെ തുടച്ച് നീക്കാനും ഇതിനെതിരെ ബോധവത്കരണം നടത്താനും മതങ്ങളെയും മറ്റ് സാമൂഹിക സംവിധാനത്തെയും ബ്രിക്സ് രാജ്യങ്ങള്‍ ഉപയോഗിക്കണമെന്നും തന്റെ പ്രസംഗത്തില്‍ സുഷമ ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസ് ഐക്യരാഷ്ട്ര സഭ ജനറല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ മുന്‍പാണ് ഭീകരവാദത്തെക്കുറിച്ച് സുഷമയുടെ പ്രസ്താവനയുണ്ടായത്. ഇന്ത്യയെ മറികടക്കുവാന്‍ പാകിസ്ഥാന്‍ ഹൃസ്വദൂര ആണവായുധം വികസിപ്പിച്ചതായി ഷാഹിദ് ഖാന്‍ അബ്ബാസ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്.
അതേസമയം യുഎന്‍ ജനറല്‍ സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ പാക്ക്് പ്രധാനമന്ത്രി ആഞ്ഞടിച്ചു. കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നതായും ജനങ്ങള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതായും ഷാഹിദ് ഖാന്‍ അബ്ബാസ് വ്യക്തമാക്കി. കശ്മീര്‍ പ്രശ്നം വേഗത്തിലും സമാധാനപരമായും പരിഹരിക്കണമെന്നും യുഎന്‍ സഭയില്‍ പാകിസ്ഥാന്‍ പറഞ്ഞു.
Post Your Comments