ശ്രീനഗര്‍•ജമ്മു കാശ്മീര്‍ കേന്ദ്ര സര്‍വകലാശാലയില്‍ രൂപീകരിച്ച എസ്.എഫ്.ഐ യൂണിറ്റിന് വിലക്കുമായി സര്‍വകലാശാല അധികൃതര്‍. സര്‍വ്വകലാശാല പഠന കാര്യങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കുമാണ് മുന്‍തൂക്കം നല്‍കുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും വ്യക്തമാക്കി സര്‍വകലാശാല അധികൃതര്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. എസ്.എഫ്.ഐയുടെ യോഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് വിശദീകരണവും അധികൃതര്‍ തേടിയിട്ടുണ്ട്.
മീഡിയാ വണിലെ മാധ്യമ പ്രവര്‍ത്തകന്‍ ജാബിറിന്റെ നേതൃത്വത്തിലാണ് ജമ്മു സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പതാക ഉയര്‍ത്തിയത്. 40 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ എസ്.എഫ്.ഐയുടെ ആദ്യയോഗത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് ആവേശം പകരാന്‍ എസ്.എഫ്.ഐയുടെ ദേശീയനേതാക്കളും ഇവിടെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.
എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇടപെട്ടതാണ് സര്‍വകലാശാല അധികൃതരുടെ നീക്കത്തിന് പിന്നിലെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പഠനവും സംഘടനാ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുമെന്നും രണ്ട് നീതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമാണ് എസ്.എഫ്.ഐ നിലപാട്.
Post Your Comments