സിനിമാ താരങ്ങള്‍ യുവാക്കാളായി അഭിനയിക്കാണ് എപ്പോഴും ആഗ്രഹിക്കുന്നത്. പക്ഷേ അതില്‍ നിന്നും വ്യത്യസ്ത സൃഷ്ടിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്ത് . സഞ്ജയ് ദത്ത് വെള്ളിത്തിരയില്‍ സ്വന്തം പ്രായത്തിലുള്ള വേഷങ്ങള്‍ ചെയതു കൊണ്ട് ഒരു പുതിയ പാത സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു.
പഴയ പോലെ കാമ്പസ് വേഷങ്ങള്‍ ചെയാന്‍ ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ എന്റെ ചിന്തകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് വൃക്ഷങ്ങള്‍ക്ക് ചുറ്റും നൃത്തം ചെയാനായി സാധിക്കുകയില്ല. അതിനാല്‍ എന്റെ പ്രായത്തിനനുസരിച്ച് ഞാന്‍ വേഷങ്ങള്‍ എനിക്ക് ചെയ്യണമെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
അദിതി റാവു ഹൈദരിയുടെ അച്ഛനായിട്ടാണ് സഞ്ജയ് ദത്ത് പുതിയ ചിത്രത്തില്‍ വേഷമിടുന്നത്.’മുനാഭായി’ പരമ്പരയിലെ പുതിയ സിനിമ, ‘സാഹേബ് ബിവി ഔര്‍ ഗാംസ്റ്റര്‍ 3’, ‘മലങ്ങ്’, ‘ഷിഡത്’, ‘മര്‍ക്കോ ഭൗ’, ‘ടോര്‍ബാസ്’ തുടങ്ങിയ ഒമ്പതോളം സിനിമകളാണ് താരം അഭിനിയിക്കാനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
Post Your Comments