Latest NewsKeralaNews

പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന ആറംഗസംഘം പിടിയില്‍

തിരുവനന്തപുരം: കമ്മീഷന്‍ വ്യവസ്ഥയില്‍ പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന ആറംഗസംഘം പിടിയില്‍. 2.46 കോടി രൂപയുടെ മൂല്യമുള്ള ആയിരത്തിന്റെ നോട്ടുകളുമായിട്ടാണ് അഭിഭാഷകനുള്‍പ്പെടെയുള്ള സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്നും എയര്‍പിസ്റ്റളും കണ്ടെടുത്തു.

പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം ബാലരാമപുരം അലീഫ് മന്‍സിലില്‍ മുഹമ്മദ് അനസ്(39), അഭിഭാഷകന്‍ വള്ളക്കടവ് ശ്രീവിലാസ് വീട്ടില്‍ കണ്ണന്‍ കൃഷ്ണകുമാര്‍(33), ബീമാപള്ളി മുഹമ്മദ് ഷാ(36), പൂങ്കോട് മരുതറവിളാകം അച്ചു(26), ബീമാപള്ളി അന്‍സുറുദ്ദീന്‍(39), മലപ്പുറം അരീക്കോട് വിളയില്‍ തെക്കേയില്‍ അബ്ദുള്‍ നാസര്‍(29) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സംഘം പിടിയിലായത് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ്. നോട്ടുകള്‍ രണ്ടുകാറുകളിലായി ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

മലപ്പുറം, അരീക്കോട് ഭാഗത്തുള്ള ഏജന്റുമാര്‍ മുഖേന തിരുവനന്തപുരം ഭാഗത്തുള്ള ഇടപാടുസംഘങ്ങളുമായി ബന്ധപ്പെട്ട് കമ്മിഷന്‍ വ്യവസ്ഥയില്‍ പഴയനോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button