ചെന്നൈ: മകനെ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്ന വൃദ്ധ മാതാവിന് നിയമസഹായം ചെയ്തുകൊടുക്കാന്‍ പോലീസ്. കൊച്ചുമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മാതാവ് മകനെ വെട്ടിക്കൊന്നത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ സക്കവയല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
19കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാതാവിനെ തള്ളിത്താഴെയിട്ട് ഇയാള്‍ മകള്‍ക്ക് നേരെ വീണ്ടും അടുത്തപ്പോഴാണ് അമ്മ മകനെ വെട്ടിയത്. മകന് രക്തത്തില്‍ കിടന്ന് പുളയുമ്പോള്‍ കൊച്ചുമകള്‍ കവിതയെ ചേര്‍ത്തുപിടിച്ച് അവര്‍ കരഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ഇതല്ലാതെ മുത്തശ്ശിക്ക് വേറെ മാര്‍ഗമില്ലായിരുന്നുവെന്ന് കൊച്ചുമകള്‍ കവിത പറയുന്നു.
അമ്മയില്ലാത്ത പെണ്‍കുട്ടിക്ക് ആശ്രയം മുത്തശ്ശിയായിരുന്നു. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. വൃദ്ധയായ ഈ സ്ത്രീയോട് പോലീസിന് സഹതാപം. ജാമ്യത്തിനായി ഇവര്‍ അപേക്ഷിച്ചാല്‍ എതിര് നില്‍ക്കില്ലെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ട നിയമസഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
Post Your Comments