ലണ്ടന്‍: ഇറാഖിലും സിറിയയിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് നടത്തിയ വ്യോമാക്രമണങ്ങളില്‍ 3000ല്‍ അധികം ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന.
ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലനാണ് വിവരം വെളിയില്‍ വിട്ടത്. 1500-ഓളം വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബ്രിട്ടിഷ് വ്യോമസേന ഇറാഖിലും സിറിയയിലും നടത്തിയത്. ഇറാഖില്‍ മാത്രം 2,684 ഭീകരര്‍ ബ്രിട്ടിഷ് വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഐഎസിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്റെ സംഭാവനയായ ‘ഓപ്പറേഷന്‍ ഷെയ്ഡറി’ന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇറാഖിലും സിറിയയിലും നടത്തിയ സന്ദര്‍ശന വേളയിലാണ് ഫാലന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2015 ഡിസംബറില്‍ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ച ശേഷം 410 ഭീകരര്‍ കൊല്ലപ്പെട്ടു.
ഇരുരാജ്യങ്ങളിലുമായി സൈനികസേവനം നടത്തുന്നവര്‍ക്ക് പ്രത്യേക സര്‍വീസ് മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് ഇതിനു പുറമെ, ഭീകരവാദത്തിനെതിരായ പോരാട്ടത്തിനു കരുത്തു പകരാന്‍ 60,000 ഇറാഖി സൈനികര്‍ക്കു പ്രത്യേക പരിശീലനവും ബ്രിട്ടിഷ് സൈനികര്‍ നല്‍കുന്നുണ്ട്.
Post Your Comments