Latest NewsNewsIndiaHighlights 2017

ഇന്ത്യയില്‍ 27 മണിക്കൂര്‍ കൊണ്ട് 1530 കിലേമീറ്റര്‍ പിന്നിടുന്ന ട്രെയിന്‍ കുതിപ്പു തുടങ്ങി

ന്യൂഡല്‍ഹി: 27 മണിക്കൂര്‍ കൊണ്ട് 1530 കിലേമീറ്റര്‍ പിന്നിടുന്ന ട്രെയിന്‍ യാത്ര തുടങ്ങി. വാരാണസിയെ സൂററ്റും വഡോദരയുമായി ബന്ധിപ്പിക്കുന്ന മഹാനമ എക്‌സ്പ്രസ്സാണ് അതിവേഗ സഞ്ചാരം യാത്രക്കാര്‍ക്ക് പ്രദാനം ചെയുന്നത്. മഹാനമ എക്‌സ്പ്രസ്സിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ഫസ്റ്റ് ക്ലാസ് എസി, സെക്കന്റ് ക്ലാസ്, സ്ലീപ്പര്‍, ജനറല്‍ കോച്ച് എന്നിവ മഹാനമ സര്‍വീസിലുണ്ട്.

പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായ മദന്‍ മോഹന്‍ മാളവ്യയുടെ പേരാണ് ട്രെയിനു നല്‍കിയിരിക്കുന്നത്. ഭോപ്പാല്‍- ഖജുരാവോ, വാരാണസി -ന്യൂഡല്‍ഹി എന്നിവടങ്ങളിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. വാരാണസിയില്‍ നിന്ന് എല്ലാ വെള്ളിയാഴ്ച്ചയും വഡോദരയില്‍ നിന്ന എല്ലാ ബുധനാഴ്ച്ചയും സര്‍വീസ് ഉണ്ടാകും. ഗുജറാത്തിലെ സൂററ്റ്, മഹാരാഷ്ട്രയിലെ ഭുസാവല്‍, അമല്‍നെര്‍, മധ്യപ്രദേശിലെ ഇറ്റാര്‍സി, ജബല്‍പുര്‍, കടനി,സതന, ഉത്തര്‍പ്രദേശിലെ ചിയോകി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

 

shortlink

Post Your Comments


Back to top button