നവരാതി ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ബൊമ്മക്കൊലു പ്രാർത്ഥനയ്ക്കായി കേരളത്തിലെ ബ്രാഹ്മണ മഠങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.ബൊമ്മക്കൊലു പ്രാർത്ഥനയിലൂടെ വിദ്യാ സമ്പന്നതയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
ബൊമ്മ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണര്‍ത്ഥം. 3,5,7,9 എന്നിങ്ങനെ ഒറ്റയക്കത്തിലായിരിക്കും പടികളുടെ എണ്ണം.ദേവീദേവന്‍മാരുടെ കളിമണ്ണില്‍ തീര്‍ത്ത മനോഹരരൂപങ്ങള്‍ ഈ പടികളില്‍ വച്ച് ബൊമ്മക്കൊലു ഒരുക്കും. സരസ്വതീ ദേവി, ദശാവതരാങ്ങള്‍, ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും എല്ലാമുണ്ട് ബൊമ്മകളായി.
കൂടാതെ മനുഷ്യരുമായി നിത്യ ജീവിതത്തിൽ ബന്ധപെട്ടു കിടക്കുന്ന രൂപങ്ങളും ബൊമ്മകളായിപ്രത്യക്ഷപ്പെടാം.ഇത്തവണ ബൊമ്മകളുടെ കൂട്ടത്തിൽ കുട്ടികൾ ഏറെ സ്നേഹിക്കുന്ന ഛോട്ടാ ഭീമും ഇടം പിടിച്ചത് കൗതുകകരമായ കാഴ്ചയാണ്.
ആദ്യ മൂന്ന് ദിവസങ്ങളില്‍ ദുര്‍ഗക്കും തുടര്‍ന്നുള്ള മൂന്ന് ദിവസം ലക്ഷ്മിക്കും പിന്നീട് മൂന്ന് ദിവസം സരസ്വതിക്കുമാണ് പൂജ ചെയ്യുന്നത്. ബൊമ്മക്കൊലു കാണാനെത്തുന്നവര്‍ക്ക് പ്രസാദവും സമ്മാനങ്ങളും നല്‍കും. ബൊമ്മക്കൊലു പൂജയിലൂടെ ദേവീസാന്നിധ്യമുണ്ടാകുമെന്നും ഇത് ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം.
Post Your Comments