Latest NewsIndiaNews

സർവ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​രിക്കാനുള്ള മാർഗം വ്യക്തമാക്കി പ്ര​ധാ​ന​മ​ന്ത്രി

വാ​രാ​ണ​സി: സർവ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​രിക്കാനുള്ള മാർഗം വി​ക​സ​നമാണെന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇപ്പോൾ രാജ്യം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് സഞ്ചരിക്കുന്നത്. സ​ർ​ക്കാ​രിന്റെ പ്രവർത്തനമാണ് ഇതിനു കാരണം. വാ​രാ​ണ​സി​യി​ലെ റാ​ലി​യി​ലാണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.

മു​ൻ സ​ർ​ക്കാ​രു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വി​ജ​യി​ക്കാനായി പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ചതായി മോദി ആരോപിച്ചു. അവർ​ വി​ക​സ​ന​ത്തി​ന് എ​തി​രാ​യിട്ടാണ് പ്രവർത്തിച്ചത്. മക്കൾക്ക് ദരി​ദ്ര​മായ പാരമ്പര്യം കെെമാറാനായി ആ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ ലക്ഷ്യമിടുന്നത് ജ​ന​ങ്ങ​ളെ അ​വ​രു​ടെ സ്വ​ന്തം കാ​ലി​ൽ​നി​ൽ​ക്കാനാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ല​ക്ഷ്യം​വ​ച്ചാ​ണ് സ​ർ​ക്കാ​ർ വിഭാവനം ചെയുന്നത് എന്നു മോദി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button