
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് നടന്ന അഡ്മിഷന്‍ നടപടികള്‍ സുപ്രീം കോടതി അംഗീകരിച്ചു. അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍അസ്ഹര്‍, വയനാട് ഡി.എം എന്നീ കോളേജുകള്‍ എം.ബി.ബി.എസ് കോഴ്സുകളിലേക്ക് നടത്തിയ 400 അഡ്മിഷനുകളാണ് കോടതി അംഗീകരിച്ചത്.
കോളേജുകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേട്ട കോടതി വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് മാത്രമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് വ്യക്തമാക്കി. മാനേജ്മെന്റുകളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടത്തിയ വടംവലിയില്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ത്രിശങ്കുവിലായെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments