തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് തിരിച്ചടിയായി കെ.പി.സി.സിയുടെ പുതിയ തീരുമാനം. ഇനി മുതല്‍ കോണ്‍ഗ്രസില്‍ പുതുമുഖ തരംഗം. തിരഞ്ഞെടുക്കപ്പെടുന്ന കെപിസിസി അംഗങ്ങളില്‍ പകുതിയോളം പുതുമുഖങ്ങള്‍ ആകണമെന്നു കോണ്‍ഗ്രസ് നേതൃത്വത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. ഈ ലക്ഷ്യവുമായി പട്ടിക തയാറാക്കാന്‍ എ, ഐ ഗ്രൂപ്പുകളും വിവിധ വിഭാഗങ്ങളും കൂടിയാലോചന തുടങ്ങി. കേരളത്തിന്റെ ചുമതലയുള്ള വരണാധികാരി സുദര്‍ശന്‍ നാച്ചിയപ്പന്‍ 24നു വന്ന ശേഷമാകും ഔദ്യോഗിക ചര്‍ച്ച.
കേന്ദ്രപ്രതിനിധി വരുന്നതിനു മുന്‍പ് ഇവിടെ അഭിപ്രായൈക്യത്തിലെത്താന്‍ ചര്‍ച്ചയ്ക്കു കെപിസിസി പ്രസിഡന്റ് എം.എം.ഹസനെ രാഷ്ട്രീയകാര്യസമിതി നിയോഗിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംപിമാര്‍, മുതിര്‍ന്ന നേതാക്കള്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങി എല്ലാവരുമായി ഹസന്റ ആശയവിനിമയം അന്തിമഘട്ടത്തിലാണ്. കെപിസിസി ജനറല്‍ ബോഡിയില്‍ പുതുമുഖങ്ങള്‍ കടന്നുവരട്ടെയെന്ന അഭിപ്രായത്തിനാണ് ഈ ചര്‍ച്ചകളിലും മേല്‍ക്കൈ.
Post Your Comments