Latest NewsKeralaNews

രാജി കാര്യത്തില്‍ നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി

തനിക്ക് എതിരെ നടക്കുന്ന ഏത് അന്വേഷണവും നേരിടുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്നു അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം രാജിയെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിനു പിന്നില്‍ ഗൂന്ധസംഘമുണ്ട്. ഒരു നുള്ള് ഭൂമി പോലും കയ്യേറിയിട്ടില്ല. ആരോപണം വിജിലന്‍സോ നിയമസഭാ സമിതിയോ അന്വേഷിക്കട്ടെയെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.

തോമസ് ചാണ്ടിയുടെ നിയമലംഘനം സ്ഥീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭൂനിയമങ്ങള്‍ ലംഘിച്ചെന്നു ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കായല്‍ നികത്തിയതാണ് തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മിച്ചത്. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിനു കളക്ടര്‍ ടി.വി. അനുപമ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ പശ്ചത്താലത്തിലാണ് പ്രതികരണവുമായി മന്ത്രി തോമസ് ചാണ്ടി രംഗത്തു വന്നിരിക്കുന്നത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button