Latest NewsKeralaNewsIndiaHealth & Fitness

അട്ടപ്പാടിയിൽ ശിശുമരണം കുറയുന്നില്ല ; സർക്കാർ വാദം പൊളിയുന്നു

മണ്ണാർക്കാട്: അട്ടപ്പാടിയിൽ സർക്കാർ പദ്ധതികൾ കടലാസ്സിൽ മാത്രം ഒതുങ്ങുമ്പോൾ ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണത്തിന്റെ തോത് കൂടുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍പ്രകാരം ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കള്‍ മരിച്ചു. കഴിഞ്ഞവര്‍ഷം എട്ട് ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

2015-നുശേഷം ഏറ്റവുമധികം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണ്. ഇതോടെ ശിശുമരണം കുറഞ്ഞെന്ന സർക്കാർ വാദം പൊളിയുകയാണ്. ജനനവൈകല്യം കാരണമാണ് മേഖലയിലെ കൂടുതല്‍ ശിശുമരണങ്ങളും. ഹൃദയവാല്‍വ്, അന്നനാളം, ശ്വാസകോശം തുടങ്ങിയവയ്ക്കുണ്ടാകുന്ന തകരാര്‍, ഹൃദയാഘാതം എന്നിവകാരണമാണ് മരണമേറെയും സംഭവിച്ചത്.

ആദിവാസികള്‍ക്കിടയിലെ ആരോഗ്യ പ്രശ്നങ്ങളും പോഷകാഹാരക്കുറവുകളും പരിഹരിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടും ശിശുമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നില്ല. ജനന വൈകല്യങ്ങള്‍ മേഖലയിലെ കുട്ടികളില്‍ വ്യാപകമാകുന്നതിന്റെ കാരണത്തെപ്പറ്റി വ്യക്തമായ പഠനങ്ങള്‍ ഇനിയും നടത്തിയിട്ടില്ല.

ആരോഗ്യ രംഗത്തെ കേരള മോഡൽ ഇന്ത്യയ്ക്ക് ആകമാനം മാതൃകയാണ്. പക്ഷെ ശിശുമരണങ്ങൾ ഈ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉടൻ തന്നെ ഇടപെട്ടില്ലെങ്കിൽ ഒരു സമൂഹം തന്നെ താമസിയാതെ ജനന വൈകല്യങ്ങൾക്ക് അടിമപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button