Latest NewsNewsIndiaInternational

കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി

യു എന്‍: കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്നും കശ്മീരില്‍ പ്രത്യേകസംഘത്തെ നിയമിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ ക്രൂരമായി അടിച്ചമര്‍ത്തുകയാണൈന്നും പാകിസ്താനെതിരെ ഇന്ത്യ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും അബ്ബാസി ആരോപിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ കന്നി പ്രസംഗത്തിനിടെയാണ് അബ്ബാസിന്റെ അഭിപ്രായ പ്രകടനം. നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അബ്ബാസി പറഞ്ഞു. നീതിയുക്തമായും സമാധാനപൂര്‍ണമായും വേഗത്തിലും കശ്മീര്‍ തര്‍ക്കം പരിഹരിക്കണം. പാകിസ്താനോടൊപ്പം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്നതു കൊണ്ടാണ് വിഷയത്തില്‍ രക്ഷാസമിതിയോട് ഇടപെടാന്‍ ആവശ്യപ്പെടുന്നത്. അബ്ബാസി കൂട്ടിച്ചേര്‍ത്തു.ഈ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ കശ്മീരില്‍ പ്രത്യേകസംഘത്തെ നിയമിക്കണമെന്നും പാക്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ജനുവരി മുതല്‍ 600 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഉണ്ടായിട്ടുണ്ടെന്നും എങ്കിലും പാകിസാതാന്‍ സമാധാനപൂര്‍വമാണ് പെരുമാറുന്നതെന്നും അബ്ബാസി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ നിയന്ത്രണരേഖ ലംഘിക്കുകയോ പ്രകോപരമായ മറ്റു കാര്യങ്ങള്‍ ചെയ്താലോ തക്കതായ മറുപടി നല്‍കും. കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തെ സൈന്യത്തെ ഉപയോഗിച്ച്‌ ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നും അബ്ബാസി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button