വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയയെ സാമ്പത്തിക പരമായി ഉപരോധിക്കാന്‍ പുതിയ ഉത്തരവിറക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. മാത്രമല്ല, വടക്കന്‍ കൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളുമായി ബന്ധമൊഴിവാക്കാനും യു.എസ് ഉത്തരവിട്ടു കഴിഞ്ഞു.
പുതിയ ഉത്തരവ് പ്രകാരം എല്ലാം ട്രഷറിയെ അധികാരപ്പെടുത്തും. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കുന്നതാണ് പുതിയ ഉത്തരവ്. ആയതിനാല്‍ അമേരിക്ക വേണോ കൊറിയ വേണോ എന്ന് അതാത് കമ്ബനികള്‍ക്ക് തീരുമാനിക്കാം. കൊറിയയുമായുള്ള സഹകരണം ഒഴിവാക്കാന്‍ ചൈനയിലെ ബാങ്കുകളോട് രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടതായും ട്രംപ് അറിയിച്ചു. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ പുതിയ ഉത്തരവിലൂടെ നിര്‍മ്മാണ മേഖലയിലും ഐടി മേഖലയിലും വടക്കന കൊറിയക്ക് സാമ്ബത്തിക നഷ്ടമുണ്ടാകും.
Post Your Comments