ദുബായ് : ആധാര്‍ കാര്‍ഡ് സംബന്ധിച്ച് പ്രവാസികളുടെ ആശയകുഴപ്പം ഇപ്പോഴും മാറിയിട്ടില്ല. വിദേശത്തു താമസിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് ഇടയ്ക്ക് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും നാട്ടില്‍ ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് വേണ്ടതാണു ബുദ്ധിമുട്ടാകുന്നത്. നാട്ടിലെത്തിയാല്‍ ഫോണിനു സിം കാര്‍ഡ് മുതല്‍ എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പാചകവാതകം, ഡ്രൈവിങ് ലൈസന്‍സ്, ക്ഷേമപദ്ധതി തുടങ്ങി പ്രവേശന പരീക്ഷ എഴുതാന്‍വരെ ആധാര്‍ വേണമെന്ന വ്യവസ്ഥ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നത്.
പ്രവാസിയാണെന്നും ആധാര്‍ വേണ്ടെന്നാണു സര്‍ക്കാര്‍ നിയമമെന്നും പറഞ്ഞാല്‍ തങ്ങളുടെ സംവിധാനങ്ങളില്‍ ആവശ്യപ്പെടുന്നത് ആധാര്‍ ആണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മറുപടി. ഇതിനിടെ, ആധാര്‍ എടുക്കാന്‍ അക്ഷയ കേന്ദ്രത്തെ സമീപിച്ച പ്രവാസികള്‍ക്കും തൃപ്തികരമായ ഉത്തരം ലഭിക്കുന്നില്ല. പ്രവാസികള്‍ക്ക് ആധാര്‍ വേണ്ടെന്ന നിലയില്‍ അറിയിപ്പ് അവസാനം വന്നത് ഈ മാസം അഞ്ചിനാണെന്നു സാമ്പത്തിക വിദഗ്ധന്‍ കെ.വി.ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്നുകില്‍ നിയമഭേദഗതിയിലൂടെ എല്ലാ ഇന്ത്യക്കാര്‍ക്കും ആധാര്‍ നല്‍കുക, അല്ലെങ്കില്‍ പ്രവാസികളെ ആധാറില്‍നിന്ന് ഒഴിവാക്കിയെന്ന വിവരം പ്രാദേശിക ഭരണകൂടത്തിനു കൈമാറുക എന്നതാണു പ്രശ്‌നപരിഹാരത്തിനുള്ള പോംവഴി. കഴിഞ്ഞ പ്രവാസി ഭാരതീയ ദിവസില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രഖ്യാപനവും പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതു പരിഗണനയില്‍ എന്നായിരുന്നു.
Post Your Comments