ഹൈദരാബാദ്: പബ്ബില്‍ കയറി മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഹൈദരാബാദില്‍ പബ്ബുകളിലെ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കി തെലങ്കാന എക്സൈസ് വകുപ്പ് ഉത്തരവിറക്കി. 21 വയസ്സില്‍ താഴെയുള്ളവര്‍ പബ്ബുകളില്‍ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാനായാണ് നടപടി. ഈ ചട്ടം പല പബ്ബുകളും ലംഘിക്കുന്നുവെന്നാണു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം. നിലവില്‍ പബ്ബുകളില്‍ ആരൊക്കെ വന്നുപോകുന്നെന്ന് അറിയാന്‍ സംവിധാനമില്ല. അതിനാല്‍ ഇനിമുതല്‍ പബ്ബില്‍ എത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആധാര്‍ നിര്‍ബന്ധമാക്കുന്നിനൊപ്പം പബ്ബുകളിലും ബാറുകളിലും ഒരാള്‍ക്കു വില്‍ക്കുന്ന മദ്യത്തിന്റെ അളവു കുറയ്ക്കണമെന്നും നിർദേശമുണ്ട്. നിരവധി പബ്ബുകളില്‍ നടത്തിയ റെയ്ഡില്‍ എല്‍എസ്ഡി ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു നഗരത്തിലെ 14 പബ്ബുകളുടെയും എഫ് ക്ലബിന്റെയും ലൈസന്‍സ് എക്സൈസ് വകുപ്പ് റദ്ദാക്കി.
Post Your Comments