KeralaLatest NewsNews

പോലീസിന്റെ പക്ഷപാതപരമായ ഇരട്ടത്താപ്പിനെതിരെ പി.സി ജോർജിന്റെ യുവ ജനപക്ഷം

കൊച്ചി: പോലീസിന്റെ പക്ഷപാതപരമായ ഇരട്ടത്താപ്പിനെതിരെ പി.സി ജോർജിന്റെ യുവ ജനപക്ഷം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് സെക്ഷന്‍ 228(എ) പ്രകാരം പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ നേരത്തെ കേസെടുത്തിരുന്നു. ഇതിനു മറുമരുന്നുമായിട്ടാണ് പി. സി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനപക്ഷത്തിന്റെ, യുവജന പ്രസ്ഥാനം ‘യുവജനപക്ഷം’ നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

യുവജനപക്ഷം എറണാകുളം ജില്ലാ പ്രസിഡന്റ് ജീവന്‍ പനക്കലാണ് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. നടിയുടെ പേര് വെളിപ്പെടുത്തിയ പ്രശസ്ത സിനിമാ താരങ്ങളായ കമലഹാസന്‍,മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആസിഫലി എന്നിവരും തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറിനുമെതിരെ സെക്ഷന്‍ 228(എ) പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെടുന്നതാണ് പരാതി.

യുവജനപക്ഷം ജില്ലാ പ്രസിഡന്റ് ജീവന്‍ പനക്കല്‍  തമിഴ്നാട്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദിനമലര്‍’ എന്ന പത്രത്തില്‍ നടിയുടെ പേര് പരാമര്‍ശിക്കുന്ന പത്രത്തിന്റെ കോപ്പിയും, കമലഹാസന്‍,മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആസിഫലി എ. എ.എന്‍. ഷംസീര്‍ എന്നിവര്‍ പേര് വെളിപ്പെടുത്തുന്നതിന്റെ വീഡിയോയും, ഫേസ്ബുക്ക് പോസ്റ്റിന്റെ കോപ്പിയും, ശബ്ദരേഖയുമടക്കം തെളിവികള്‍ നിരത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുശാസിക്കുന്ന തുല്ല്യ നീതിയെക്കുറിച്ചും, കമലഹാസനെ പോലെ ഒരു മഹാനടനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടി വന്നതില് ഖേദവും പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button