Latest NewsIndiaNewsInternational

ഇന്ത്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ പാകിസ്ഥാൻ തയാറെടുക്കുന്നു

ഇസ്​ലാമാബാദ്​: ഭാരതത്തിന്റെ ഭാഗത്ത് നിന്നുള്ള സൈനിക നടപടികൾ പ്രതിരോധിക്കാന്‍ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചിട്ടുണ്ടെന്ന് ​ പാകിസ്​താന്‍ പ്രധാനമ​ന്ത്രി ശാഹിദ്​ അബ്ബാസി പറഞ്ഞു. പാകിസ്​താ​​ന്റെ ആണവായുധങ്ങള്‍ സുരക്ഷിതമാണെന്നും അബ്ബാസി പറഞ്ഞു.

അഫ്​ഗാനിസ്​താനില്‍ സമാധാനം സ്​ഥാപിക്കുന്നതിന്​ ഇന്ത്യക്ക്​ ഒരു പങ്കും വഹിക്കാനി​ല്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്​ഗാനിസ്​താനില്‍ സമാധാനവും സുരക്ഷിതത്തവും പുനഃസ്​ഥാപിക്കാന്‍ യു.എസ്​ പ്രസിഡന്‍റ്​ ട്രംപ്​ ഇന്ത്യയു​ടെ സഹായം അഭ്യര്‍ഥിച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു അ​ബ്ബാസി. ഇന്ത്യക്ക്​ അഫ്​ഗാനില്‍ രാഷ്​ട്രീയമായോ സൈനികമായോ ഒരു പങ്കും വഹിക്കാനില്ല. ഇത്​ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഹ്രസ്വദൂര ആണവായുധം നിര്‍മിച്ചത്​ ഇന്ത്യന്‍ യുദ്ധതന്ത്രത്തെ പ്രതിരോധിക്കാനാണെന്നും അബ്ബാസി ത​​ന്റെ ആദ്യ അന്താരാഷ്​​ട്ര അഭിമുഖത്തില്‍ അറിയിച്ചു. ആണവായുധ പരിപാടികള്‍ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന മറ്റുള്ളവരുടെ ധാരണ​യെ തുരത്തുകയാണ്​ പാകിസ്​താ​​ന്റെ പ്രാഥമിക ലക്ഷ്യമെന്നും അബ്ബാസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button