ടോക്കിയോ: ജപ്പാന് ഓപ്പണ്‍ സീരീസില്‍ സിന്ധുവിനു തോല്‍വി. ജപ്പാന് താരം നൊസോമി ഒകുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരത്തിനു പൊരുതാന്‍ പോലും സാധിക്കാത്ത വിധം ശക്തമായിരുന്നു നൊസോമി ഒകുഹാരയുടെ പോരാട്ടം. രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ താരം നൊസോമി ഒകുഹാരയോടെ 21-18, 21-8 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
ജപ്പാന്റെ മിനാറ്റ്സു മിതാനിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്കു പരാജയപ്പെടുത്തിയാണ് ജപ്പാൻ സീരിസിൽ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. ഒൻപത് മത്സരങ്ങളിലാണ് സിന്ധുവും ഒകുഹാരയും നേർക്കുനേർ വന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിലാണ് ഒകുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയത്.
Post Your Comments