ചെന്നൈ: നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് കേസിൽ അടിയന്തര നടപടിയുമായി തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയാണ് സംഭവത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയത്. ചെന്നൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പളനിസ്വാമി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തമിഴ്നാട് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇരുപതിനായിരത്തോളം നിക്ഷേപകരില്‍ നിന്നും രണ്ടായിരത്തോളം കോടി രൂപ തട്ടിച്ചതായിട്ടാണ് നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനിക്ക് എതിരെ പരാതി ഉയർന്നത്. ചിട്ടിക്കമ്പനി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. പക്ഷേ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ അധികവും.
കേസിനാസ്പദമായ സംഭവം നടന്നത് കന്യാകുമാരി ജില്ലയിലായതിനാല്‍ കേരളത്തിനു വിഷയത്തില്‍ ഇടപെടുന്നതിനു പരമിതിയുണ്ട്. കേസിൽ ഇരുസംസ്ഥാനങ്ങളിലെ ഉയര്‍ന്ന പോലീസ് അധികാരികള്‍ തമ്മിലുള്ള ഏകോപനം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പളനിസ്വാമി അറിയിച്ചു.
Post Your Comments