ഐക്യരാഷ്ട്ര പൊതുസഭയില്‍ നടന്ന പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. രാഷ്ട്രീയത്തില്‍ വെറും തെമ്മാടിയായ നവാഗതനാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന് റുഹാനി കുറ്റപ്പെടുത്തി.
2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവ ധാരണയെ വളരെ ശക്തമായ രീതിയില്‍ കുറ്റപ്പെടുത്തി ട്രംപ് പ്രസംഗിച്ചതിന് പിന്നാലെയാണ് റുഹാനിയുടെ വിമര്‍ശനം. ആണവ കരാര്‍ ആദ്യം ലംഘിക്കുന്നത് ഒരിക്കലും ഇറനായിരിക്കുകയില്ലെന്നും അങ്ങനെയൊരു നീക്കം ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ഇറാന്‍ ശക്തമായി അതിനെ എതിര്‍ക്കുമെന്നും റുഹാനി വ്യക്തമാക്കി.
Post Your Comments