ലഖ്നൗ: ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയ നാഭാ ജയില്‍ചാട്ടക്കേസിലെ പ്രതിയെ ഒരു കോടി രൂപ കൈക്കൂലി വാങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വതന്ത്രനാക്കിയെന്ന് ആരോപണം. ഇതേ തുടര്‍ന്ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
അധോലോക നേതാവിനെ അറസ്റ്റു ചെയ്ത് വെറുതെ വിട്ടെന്ന വാര്‍ത്ത പ്രത്യേക അന്വേഷണ സംഘം നിഷേധിച്ചെങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ഒരു സംഘമാളുകള്‍ ജയിലിലേക്ക് അതിക്രമിച്ച് കയറിയതും തടവുപുള്ളികളെ രക്ഷപ്പെടുത്തിയതും. അന്ന് രണ്ട് തീവ്രവാദികളും നാല് അധോലോക പ്രവര്‍ത്തകരുമാണ് രക്ഷപ്പെട്ടത്. അന്ന് ജയിലില്‍ അതിക്രമിച്ച് കടന്ന് കുറ്റവാളികളെ മോചിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയെയാണ് കഴിഞ്ഞ ദിവസം സ്വതന്ത്രനാക്കിയത്.
യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം യുപിയില്‍ പോലീസ് ഏറ്റമുട്ടലില്‍ ഓരോ 12 മണിക്കൂറിലും ഒരാള്‍ വീതം കൊല്ലപ്പെടുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.
Post Your Comments