ഖുര്‍ആന്‍ പാരായണത്തിലൂടെ വിശ്വാസിക്ക് ലഭിക്കുന്നത് ഒരു ആത്മ സംസ്കരണമാണ്. വിശുദ്ധ ഖുര്‍ആന്‍ എല്ലാ ആത്മരോഗങ്ങള്‍ക്കുമുള്ള സിദ്ധൗഷധവുമാണ്. “ഇരുമ്പ് തുരുമ്പ് പിടിക്കുന്നത് പോലെ ഹൃദയങ്ങള്‍ക്കും തുരുമ്പ് വരും.’ നബി(സ്വ) ഇങ്ങനെ പറഞ്ഞപ്പോള്‍ ഒരാള്‍ ചോദിച്ചു: തുരുമ്പിനെ വൃത്തിയാക്കാനുള്ള വസ്തു എന്താണ്? “ഖുര്‍ആന്‍ പാരായണവും മരണ സ്മരണയും’ എന്നായിരുന്നു മറുപടി (ഇഹ്യാഅ് 513).
അതുപോലെ തന്നെ, രോഗശമനത്തിനും ഇത് കാരണമാവും. ഹൃദയ സംസ്കരണത്തിനു മാത്രമല്ല ശാരീരിക രോഗങ്ങള്‍ക്കുള്ള ശമനൗഷധം കൂടിയാണ് ഖുര്‍ആന്‍ എന്നാ രീതിയില്‍ ധാരാളം തിരുവചനങ്ങള്‍ ഉണ്ട്. വിശ്വാസിയും ഏറ്റവും നല്ല ഔഷധം എന്ന് പറയുന്നത് ഖുര്‍ആന്‍ ആണ്. ഒരു രോഗിയുടെ സമീപത്തു വെച്ചാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതെങ്കില്‍ അയാള്‍ക്ക് ഉടനടി സമാധാനമം ലഭിക്കും. തൊണ്ടവേദന ഉണ്ടായിരുന്ന ഒരാള്‍ അതിന്റെ പ്രതിവിധി തേടി പ്രവാചകനെ സമീപിച്ചപ്പോള്‍ നീ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നാണ് അവിടുന്ന് നിര്‍ദേശിച്ചത്. നെഞ്ചുവേദനയുമായി സമീപിച്ച ആളോടും ഖുര്‍ആന്‍ പാരായണമാണ് നബി(സ്വ) നിര്‍ദേശിച്ചത് (അല്‍ ഇത്ഖാന്‍ 2/359).
മരണമൊഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ് സൂറതുല്‍ ഫാതിഹ. ഉബയ്യുബ്നു കഅ്ബ്(റ) പറയുന്നു: “ഞാന്‍ നബി(സ്വ)യുടെ സവിധം ഇരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ സഹോദരന്റെ ഭ്രാന്തിനെക്കുറിച്ച് ആവലാതിയുമായി എത്തി. അവനെ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവരാന്‍ പറഞ്ഞു. സൂറതുല്‍ ഫാതിഹയും മറ്റു ചില ആയത്തുകളും ഓതി നബി(സ്വ) രോഗിയെ മന്ത്രിച്ചു. രോഗം ഭേദമായിട്ടാണ് അയാള്‍ മടങ്ങിയത്’ (അല്‍ ഇത്ഖാന്‍ 2/360).നല്ലൊരു വിശ്വാസിയായി ജീവിക്കാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍!
Post Your Comments