Latest NewsIndiaNews

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ സാധ്യതെയന്നു സൂചന

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ സാധ്യതെയന്നു റിപ്പോര്‍ട്ടുകള്‍. നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. രാജ് താക്കറെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയുടെ മണ്ണില്‍വെച്ച് മരിക്കണമെന്നാണ് അധോലക നായകന്റെ ആഗ്രഹമെന്നും രാജ് താക്കറെ പറയുന്നു.  ഇതിനു വേണ്ടി ദാവൂദ്  കേന്ദ്രസര്‍ക്കാരുമായി ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ദാവൂദ് ഇബ്രാഹിം കീഴടങ്ങുകയാണെങ്കില്‍ അത് കേന്ദ്ര സര്‍ക്കാറിന്റെനേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ സാധ്യതയുണ്ടെന്നും താക്കറെ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button