
ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ശൈശവ വിവാഹം നടന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ അവലോക യോഗത്തില്‍ ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം വിവാഹം നടന്നത് ഈ വര്‍ഷം ജൂണിലാണ് . കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണു പൊലീസിന്റെ മറുപടി.
ഇതിനൊക്കെ പുറമേ, ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ കാലയളവില്‍ 658 പരാതികളാണ് ഇതുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുള്ളതെന്നും അതില്‍ 23 കേസുകള്‍ ശാരീരിക ചൂഷണവുമായി ബന്ധപ്പെട്ടുള്ളതാണെന്നും 14 എണ്ണം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടുള്ളതാണെന്നും ചൈല്‍ഡ്‌ലൈന്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.ശൈശവ വിവാഹം നടന്ന പശ്ചാത്തലത്തില്‍ ബ്ലോക്ക്, ഗ്രാമ തലങ്ങളില്‍ ചൈല്‍ഡ് ലൈന്‍ യോഗം ഉടന്‍ തന്നെ ചേരാനും തീരുമാനമായി.
Post Your Comments