കോല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസീസിനു 253 റണ്‍സ് വിജയലക്ഷ്യം. 50 ഓവറിൽ 252 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവർ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. വിരാട് കോഹ്ലി 92 റൺസും രഹാനെ 55 റൺസുമാണ് നേടിയത്.
ഇന്ത്യ ഒന്നിന് 120 റൺസ് എന്ന നിലയിൽ നിന്നും തകരുകയായിരുന്നു. മധ്യനിരയുടെ പെട്ടെന്നുള്ള കൊഴിഞ്ഞുപോക്കാണ് ഇന്ത്യയെ 252 റൺസിൽ ഒതുക്കിയത്.
Post Your Comments