Latest NewsNewsGulf

ഇപ്പോള്‍ പറക്കു.. പണം പിന്നെ മതി: അടിപൊളി ഓഫറുമായി യു.എ.ഇ വിമാനക്കമ്പനി

ദുബായ്ഇത്തിഹാദ് എയര്‍വേയ്സിനൊപ്പം യാത്രയോ അവധിക്കാലമോ പദ്ധതിയിടുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തവണകളായി അടയ്ക്കാന്‍ അവരസം. യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇത്തിഹാദ് എയര്‍വേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക്‌ ചെയ്യുന്നവര്‍ക്കാകും ഈ സൗകര്യം ലഭ്യമാകുക.

ഓണ്‍ലൈന്‍ പെയ്മെന്റ് സേവന ദാതാവായ പേഫോര്‍ട്ടുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

യാത്രക്കാരുടെ ബാങ്കുകള്‍ക്ക് അനുസരിച്ച് മൂന്ന് മുതല്‍ 60 മാസം വരെയുള്ള ഇ.എം.ഐ പ്ലാനുകള്‍ ലഭ്യമാണ്. ടിക്കറ്റ് ബുക്ക്‌ ചെയ്ത ശേഷം നിശ്ചിത കാലയളവിനുള്ളില്‍ പണം തുല്യ തവണകളായി അടയ്ക്കാം. 17 ബാങ്കുകളാണ് പദ്ധതിയുഉടെ ഭാഗമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button