ഹൈദരാബാദ്: പെണ്‍കുട്ടികളെ നവമാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യപ്പെടുത്തുന്നുവെന്ന പരാതിയെ തുടർന്ന് തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) മുനിസിപ്പില്‍ കൗണ്‍സിലറുടെ മകന് പിടിയിൽ. മാല്‍കങ്കിരി മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്‍.ജഗദീശ്വര്‍ ഗൗഡിന്റെ മകന് എന്‍.അഭിഷേക് ഗൗഡ് (22) ആണ് പിടിയിലായത്.
സോഷ്യല്‍ മീഡിയയിലെ സൗഹൃദം മുതലാക്കി തങ്ങളെ പിന്തുടര്ന്ന് ശല്യം ചെയ്തുവെന്നും നേരില്‍ കാണാന്‍ ആവശ്യപ്പെട്ടുവെന്നും കാണിച്ച് അഭിഷേകിനെതിരെ നിരവധി പെണ്‍കുട്ടികള്‍ പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. തുടർന്ന് ഐപി അഡ്രസ് സംഘടിപ്പിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടികളെ സുഹൃത്തുക്കളാക്കിയ ശേഷം ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കരസ്ഥമാക്കി വാട്സ്ആപില് സന്ദേശങ്ങള്‍ അയച്ചും അജ്ഞാതകോളുകളിലൂടെയുമായിരുന്നു യുവാവ് ശല്യം ചെയ്തിരുന്നത്. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും രാഷ്ട്രീയ ബന്ധമുള്ള നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.
Post Your Comments