Latest NewsNewsIndiaInternational

ലോകത്തിന്റെ അടിസ്ഥാനപരമായ മാറ്റം നിര്‍ണയിക്കുക ഇന്ത്യയും ചൈനയും: രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: വരും കാലമുള്ള ഇന്ത്യയുടെയും ചൈനയുടെയും പ്രവര്‍ത്തനമികവായിരിക്കും ലോകം അടിസ്ഥാനപരമായി എങ്ങനെ മാറണമെന്ന് തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനം നടത്തിയത്.

“രണ്ടു രാജ്യങ്ങളിലെയും ശൈലി വ്യത്യസ്തമാണ്. ഇന്ത്യയില്‍ പൂര്‍ണ സ്വാതന്ത്ര്യമാണെങ്കില്‍ മറ്റൊരിടത്ത് കേന്ദ്ര നിയന്ത്രിതമായാണ് സംഭവിക്കുന്നത്. മാതമല്ല, രണ്ടു രാജ്യങ്ങളിലെയും സംവിധാനങ്ങള്‍ വളരെ വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്”.

ഇന്ത്യയും ചൈനയും അര്‍ബന്‍ മോഡേണ്‍ മോഡല്‍ രാജ്യങ്ങളായി മാറുകയാണ്. എങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ജനസമ്ബത്തുള്ള ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണവും മത്സരവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച രാഹുല്‍, ഈ സാഹചര്യം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button