തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ കമ്പനിയുടെയും ഡയറക്ടർമാരുടെയും അംഗീകാരം റദ്ദാക്കപ്പെട്ടതായി വാർത്ത തെറ്റാണെന്നു സിഇഒ ഡോ. കെ.എൻ. രാഘവൻ അറിയിച്ചു. തെറ്റിദ്ധാരണ കാരണമാണ് ഇത്തരം ഒരു വാർത്ത പ്രചരിച്ചത്. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വന്ന ചെറിയ പിഴവാണ് ഇതിനു കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പിഴവ് തിരുത്താൻ രജിസ്ട്രാറോട് കമ്പനി ആവശ്യപ്പെട്ടു. ഈ ആശയക്കുഴപ്പം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിശക് വന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതായും ഡോ. കെ.എൻ. രാഘവൻ അറിയിച്ചു.
Post Your Comments