Latest NewsTechnology

ഓറിയോ അപ്‌ഡേറ്റുമായി നോക്കിയ 8 എത്തുന്നു

ഓറിയോ അപ്‌ഡേറ്റുമായി നോക്കിയ 8 ദീപാവലിക്ക് എത്തുന്നു. എച്ച് എം ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ജൂഹോ സര്‍വികാസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അപ്‌ഡേറ്റ് 1.3ജിബി ആയിരിക്കും എന്നാണ് സൂചന. കഴിഞ്ഞമാസം പുറത്തിറക്കിയ നോക്കിയയുടെ ഈ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണിന് 46200 രൂപയാണ് തുടക്കവില. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്.

ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 എത്തുന്നത്. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കാള്‍ സീസുമായി ചേര്‍ന്ന് എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ 8. നോക്കിയ 8 ല്‍ സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി 3090 എംഎഎച്ച് ആണ്. 5.3 ഇഞ്ച് 2കെ എല്‍സിഡി ഡിസ്‌പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാന്‍ഡ്‌സെറ്റിന്റെ റാം 4 ജിബിയാണ്.

shortlink

Related Articles

Post Your Comments


Back to top button