Latest NewsNewsTechnology

നോക്കിയ 8 ഉടൻ വിപണിയിൽ; പ്രത്യേകതകൾ ഇവയൊക്കെ

എച്ച്എംഡിയില്‍ നിന്നും നോക്കിയ ബ്രാന്‍ഡില്‍ ഒരുങ്ങുന്ന ഏറ്റവും വിലയേറിയ ഫോണ്‍ ജൂലായ് 31 പുറത്തിറക്കുമെന്ന് റിപ്പോർട്ട്. എന്നാൽ നോക്കിയ 8 ആണോ, നോക്കിയ 9 ആണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

ക്വാല്‍ കോമില്‍ നിന്നുള്ള ഏറ്റവും പുതിയ ചിപ്‌സെറ്റ് സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറായിരിക്കും ഈ ഫോണിൽ ഉണ്ടാകുക. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയുണ്ടാകും. TA-1004 മോഡലില്‍ എച്ച് എംഡിയില്‍ നിന്നും പുറത്തിറങ്ങുന്ന ഈ ഫോൺ നോക്കിയ 8 എന്ന പേരിലായിരിക്കും വിപണിയിലെത്തുക എന്നാണ് അഭ്യൂഹങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button