സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ നോക്കിയ 8 വിപണിയിൽ .ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണിന്‍റെ പ്രവർത്തനം. ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 8. ഇരട്ട ക്യാമറ എന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്. 13 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളാണ് പിന്നിൽ. മുന്നിലും 13 മെഗാപിക്സൽ സെൻസർ തന്നെയാണ്. സിംഗിൾ സിം, ഡ്യൂവൽ സിം വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. പോളിഷ്‌ഡ് ബ്ലൂ, കോപ്പർ, ടെംപെർഡ് ബ്ലൂ, സ്റ്റീൽ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
6ജിബി റാം, മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, ക്വാൽകം സ്നാപ്ഡ്രാഗൻ 835 ചിപ്സെറ്റ് എന്നീ ഫീച്ചറുകളുണ്ട്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയ്ഡ് ഒയും സപ്പോർട്ട് ചെയ്യും. 5.3 ഇഞ്ച് 2കെ എൽസിഡി ഡിസ്പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാൻഡ്സെറ്റിന്റെ റാം 4 ജിബിയാണ്. 3090 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 1699 ദിർഹമാണ് ഫോണിന്റെ യുഎഇയിലെ വില.
Post Your Comments